ഓര്‍മ്മകളിലൂടെ

2011, ജൂൺ 16, വ്യാഴാഴ്‌ച

അപ്പുണ്ണി പറഞ്ഞത്

                                          
എന്‍റെ സ്കൂള്‍ ജീവിതം വളരെ രസകരമായിരുന്നു എല്ലാവര്‍ക്കും അങ്ങനെതന്നെ ആയിരിക്കും അല്ലെ ?ഒരുപാട് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഇന്നും എന്‍റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്  
പത്തില്‍ പഠിക്കുമ്പോള്‍ ഉള്ള ഓര്‍മ്മയില്‍ ഇന്നും ഒളിമങ്ങാതെ കിടക്കുന്ന ഒരു കാര്യമുണ്ട് അയാളുടെ പേര് ഞാന്‍ എഴുതുന്നില്ല കാരണം എന്നത്തേയും പോലെ ഒരു പെണ്‍കുട്ടിയാണ് .നമ്മുക്കവളെ എതുവിളിക്കം! ജീന എന്നായാലോ ?
                                        ഞങ്ങള്‍ എട്ടു മുതലാണെന്ന് തോന്നുന്നു ഒരുമിച്ചു പഠിക്കാന്‍ തുടങ്ജിയത്. ഒരുതരം എന്താ  പറയുക ആരെയും ഒരുവട്ടം മോഹിപ്പിക്കുന്ന തരം പുഞ്ചിരിയുടെ ഉടമയായിരുന്നു അവള്‍ എങ്കിലും ഞാന്‍ ആദ്യമൊന്നും ജീനയെ  സ്രെധിച്ചിരുന്നില്ല എന്നതാണ് സത്യം! ഞങ്ങള്‍ ഒന്‍പതില്‍ എത്തിയപ്പോള്‍  മുതലാണ് ഞാന്‍ ജീനയുമായ് കൂടുകൂടി എന്നല്ല ശത്രുക്കളായി   എന്നുപറയാന്‍ എന്തിനാണ് ശത്രുക്കളായത് എന്ന് എന്നോട് ചോതിച്ചാല്‍ എനിക്കറിയില്ല ഇന്നും എനിക്ക് ഉത്തരം തരാത്ത  ചോദ്യം . ഏതിനും എനിക്ക് എതിരിആയി  അവള്‍ ഉണ്ടാകുമായിരുന്നു ക്ലാസ്സ്‌ ലീഡര്‍ തിരഞ്ഞെടുപ്പ് വന്നാല്‍ പെണ്‍കുട്ടികളില്‍ അവള്‍ ആയിരിക്കും ഉണ്ടാകുക അങ്ങനെ ഒന്‍പതില്‍ ഞാനും ജീനയും ആണ്  പരസ്പരം മത്സരിച്ചത്  പെണ്‍കുട്ടികള്‍ കൂടുതലുള്ള ഞങ്ങളുടെ ക്ലാസ്സില്‍ ഞാന്‍ തന്നെ വിജയിച്ചു .ആ അവസരത്തില്‍ അവള്‍ക്കു എന്നെ ഒറ്റയ്ക്ക് എങ്ങാനും കിട്ടിയാല്‍   വെട്ടിക്കൊല്ലുവനുള്ള ദേഷ്യം ഉണ്ടായിരുന്നു .ക്ലാസ്സില്‍ ടീച്ചര്‍ ഇല്ലാത്ത പിരിടില്‍  വര്‍ത്തമാനം  പറയുന്നവരുടെ പേരെഴുതാന്‍ ഏതെങ്കിലും ടീച്ചര്‍ വന്നു പറയും പിന്നെ  ഒരുപൂരമാണ് ക്ലാസില്‍ ഞാനും ജീനയും പിന്നെ എന്റെ  ഒരു കൂട്ടുക്കാരന്‍ അപ്പുണ്ണിയും  (നിക് നെയിം ) പൊരിഞ്ഞ വഴക്കയിരിക്കും .അതിനിടയില്‍ ഞാന്‍ ഒരു കാര്യം പറയാന്‍ മറന്നു ഞങ്ങള്‍ ജീനക്കൊരു നിക് നെയിം ഇട്ടിരുന്നു
 "പറക്കും തളിക "ഒടുവില്‍ ക്ലാസ്സിലെ വഴക്ക് തീര്‍ക്കാന്‍  ഞാന്ജളുടെ ക്ലാസ്സ്‌ ടീച്ചര്‍ തന്നെ ഒരു വഴി കണ്ടെത്തി ബോയ്സിന്റെ പേര് ജീനയും ഗേള്‍സിന്റെ  ഞാനും എഴുതുക എന്റെ കടലാസ്സില്‍ ജീനയുടെയും അവളുടെ കടലാസ്സില്‍ എന്റെതും പിന്നെ ഞങ്ങള്‍ ഒതുതീര്‍പ്പകും .
                             ഇതിനിടയില്‍ ജീന ഒരു പ്രണയത്തില്‍ കുടുങ്ങി എങ്ങനയോ ടീച്ചര്‍ ആ പ്രണയം പിടിച്ചു ഞങ്ങളുടെ ആപ്രയത്തിലെ ഒരു വലിയ സംഭവമായി മാറ്റി അതവള്‍ ക്ലാസ്സില്‍ ഇരുന്ന കയ്യിലെ ഞരമ്പ്‌ മുരിച്ചുകൊണ്ടായിരുന്നു പ്രതികരണം( ഞരമ്പ്  മുരിങ്ങോന്നുമില്ല ഒരു ഡ്രാമ എന്ന് പറയാം .)
ഇതിനിടയില്‍  വഴക്കും ഇണക്കവും ഒക്കെയായി ഞങ്ങള്‍ പതിലെത്തി .
                      ഇപ്പോ ഞങ്ങള്‍ തമ്മിലുള്ള ബന്തം നിങ്ങള്ക്ക് മനസ്സിലായിക്കാണും എന്ന് ഞാന്‍ കരുതട്ടെ എങ്കിലും ജീന പല അവസരങ്ങളിലും എന്നോട് വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നു കൊച്ചുവര്‍ത്തമാനം പറയും ഓരോരോ കാര്യങ്ങള്‍ ചോതിക്കും ഇതുവരെ ഉള്ള ഒരു ദേഷ്യവും കാട്ടാതെ.പിന്നെ എന്തിനാണ് എന്നോട് അവള്‍ക്കു എത്രയും വാശിയോ ? വ്യരഗ്യമോ ഉണ്ടാകുന്നത് എന്ന് എനിക്ക് എന്നും മനസ്സിലായിട്ടില്ല ഇന്നവള്‍ എവിടെയോ ആണുള്ളത് 
പ്രിയ കൂടുകാരി എതിനായിരുന്നു  നീ  എന്നോട് ഇത്രയും വ്യരാഗ്യം കാട്ടിയത്?   ഇന്നും എനിക്ക് ഉത്തരമില്ലാത്ത ഈ ചോത്യതിനു ഉത്തരം കിട്ടുമോ ?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ