ഓര്‍മ്മകളിലൂടെ

2012, ജൂൺ 17, ഞായറാഴ്‌ച

കാലൊച്ച !









ഏകനായി ആല്‍മരച്ചുവട്ടിലിരിക്കവേ -
നിര്‍മിഴികളിലൂടെ അരിച്ചിറങ്ങുന്ന-
കണ്ണുനീര്‍ ആരും കാണാതെ തുടച്ചകറ്റി .
കൊഴിഞ്ഞുപോയ കാലങ്ങള്‍ മനസ്സിന്‍ 
കിളിവാതിലൂടെ ചികഞ്ഞെടുത്ത് 
സത്യമാം ത്രാസിലൂടെ അളെന്നെടുത്തു .
നീലത്താമാരകള്‍ ഇതള്‍ വിടര്‍ത്തുന്ന -
രാവിന്‍ യാമത്തില്‍ എനിക്കുമാത്രം -
 മാറില്‍ചാരാന്‍ ഇടംതന്ന -
പ്രിയതമ ഇന്നില്ലന്നു ഞാനറിഞ്ഞു .
ആരെയും മോഹിപ്പിക്കുമാം വിടന്ന -
വര്‍ണശോഭയാം പുഷ്പത്തിന്‍ തേന്‍ നുകരും 
കാര്‍വണ്ടുകള്‍ പിന്നെയവയെ മറന്നപോലെ -
എന്‍കൂട്ടുകാര്‍ എന്നെ മറന്നതും ഞാനറിഞ്ഞു .
പിന്നിട്ട വഴികളിലൂടെ ഏകനായി മൌനമായി -
ദുഷ്കരമാം യാത്രതുടരാന്‍ ഞാനാശിച്ചു 
തൊടുത്ത അമ്പുപോലെയാണ് ആ തിരിച്ചുപോക്ക്‌ -
എന്നറിഞ്ഞ ഞാന്‍   ദിശയില്ലാത്ത -
വഴികളിലൂടെ നടന്നകന്നു ....










*****************************

7 അഭിപ്രായങ്ങൾ:

  1. അക്ഷരത്തെറ്റുകൾ ഇല്ലാത്ത കാലൊച്ചകൾ ഇനിയും ഉണ്ടാകട്ടെ.. ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  2. ഒരുപാട് അക്ഷരത്തെറ്റുകള്‍ ഉണ്ട് . ഒന്ന് തിരുത്തിയെക്ക് . ആശംസകള്‍
    നീലത്തമാരകള്‍ / നീലത്താമരകള്‍
    ഇന്നിഇല്ല / ഇനി ഇല്ലെന്നു
    പുഷ്പ്പത്തിന്‍ / പുഷ്പത്തിന്‍
    കാര്‍വന്ടുകള്‍ / കാര്‍വണ്ടുകള്‍
    ധുഷ്കരമാം / ദുഷ്ക്കരമാം
    അബുപോലെയാണ് / അമ്പുപോലെ
    ധിശയില്ലാത്ത / ദിശയില്ലാത്ത

    മറുപടിഇല്ലാതാക്കൂ
  3. ഇവിടെ ആദ്യമാണ്. വ്യത്യസ്തത ഉള്ള കവിതകള്‍. വേണ്ട രീതിയില്‍ വായനക്കാരിലേക്ക് എത്തുന്നില്ല. ബ്ലോഗ്ഗിനു ഫോല്ലോവേര്‍ ഗാട്ഗേറ്റ്‌ ഇല്ലാത്തതിനാല്‍ ഫോളോ ചെയ്യാന്‍ കഴിയില്ല. പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ മെയില്‍ ഇടുക. ശ്രീ ഇസ്മൈല്‍ പറഞ്ഞ പോലെ അക്ഷര തെറ്റുകള്‍ ശ്രദ്ധിക്കൂ ...

    മറുപടിഇല്ലാതാക്കൂ
  4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഗദ്യ കവിതയാണ്.
    പ്രാസം ചേര്‍ത്തു മിഴിവുറ്റ വരികള്‍ ഇനിയും മെനയുവാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    അക്ഷരത്തെറ്റ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ തിരുത്താന്‍ മടിക്കരുത്. കമെന്റ്റ്‌ വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കണം.

    മറുപടിഇല്ലാതാക്കൂ
  6. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ