ഓര്‍മ്മകളിലൂടെ

2012, ജൂൺ 14, വ്യാഴാഴ്‌ച

അവസാനം

അവന്‍ കണ്ണാടിയില്‍ നോക്കി 
ഞാന്‍ അണാണെന്നു അവനോടുതന്നെ പറഞ്ഞു 
പിന്നീടവന്‍ കാണുന്നതെല്ലാം 
അവന്‍റെ കാല്ച്ചുവവട്ടിലെന്നു ആരോടെല്ലാമോ പറഞ്ഞു !


എവിടെ നിന്നോ ദിശയറിയാതെ പറന്നുവന്ന 
വര്‍ണ്ണശലഭത്തെ കരങ്ങള്‍ക്കിടയില്‍ ഞെരിച്ചവന്‍ 
ആര്‍ത്തു ചിരിച്ചു !


അമ്മതന്‍ അവനു വിളമ്പിയ ഭക്ഷണം 
തട്ടിത്തെറിപ്പിച്ചു ബലമറിയിച്ചു 
പൈതലാം കൊച്ചനിയത്തിയുടെ മട്ടുകമ്മല്‍ 
മോഷ്ട്ടിച്ചവന്‍ കരവിരുത് തെളിയിച്ചു  !


ഇതുകാണുമാം ചിലരവന്‍റെ  തോളില്‍കൈയ്യിട്ടു 
കൈകള്‍ക്ക് ബലമെകാന്‍ ആയുധം കൊടുത്തു 
സുരനുകരാന്‍ കൊടുത്തവനെ മോഹിപ്പിച്ചു 
മറുവശമില്ലാത്ത ജീവിതം കൊടുത്തു !


പെട്ടന്നവന്‍റെ  കൈകള്‍ക്ക് ബലംകുറയുന്നതും 
മിഴിയിണകള്‍ക്ക് ദൂരം കുറഞ്ഞതും അവനറിഞ്ഞു 
വിശപ്പവനെ എന്നെന്നു പറഞ്ഞപോല്‍  വേട്ടയാടി 
അവനന്നുഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല 
അമ്മതന്‍ ഭക്ഷണത്തിന്‍ രുചികള്‍ !


അവസാനമവന്‍ ആറടി മണ്ണില്‍ തീരുമാം 
വേളയില്‍ ഒരുതുള്ളി കണ്ണീര്‍ 
പോഴിക്കുവാനാരുമില്ലായിരുന്നു 
എന്നുപോലുമവന്‍ അറിഞ്ഞില്ല .



2 അഭിപ്രായങ്ങൾ:

  1. ഞാനെന്ന ഭാവം വന്നാൽ ഒരു വീഴ്ച വരുമ്പോളേ അറിയൂ.......

    നല്ല വരികൾ

    മറുപടിഇല്ലാതാക്കൂ
  2. കയ്യിലിരുപിന്റെ ഗുണം അനുഭവിച്ചേ അടങ്ങൂ.. നല്ല ചിന്ത..ആശംസകൾ..

    മറുപടിഇല്ലാതാക്കൂ