ഓര്‍മ്മകളിലൂടെ

2012, ഡിസംബർ 21, വെള്ളിയാഴ്‌ച

കാത്തിരുപ്പ്

കാണാന്‍ കഴിയാത്തത് ഞാന്‍ കാണാന്‍  ആഗ്രഹിക്കുന്നു നടക്കുമോ അന്നറിയില്ല ഒന്ന് ശ്രേമിക്കം അല്ലെ നിങ്ങളുണ്ടാവില്ലേ എന്റെ കൂടെ ........





















പുലര്‍ വേളയിലെ ആ തണുപ്പിലും
 ഞാന്‍ കാത്തിരിക്കുന്നു
അവള്‍ വരുന്ന വഴിവക്കില്‍.
 കണ്ണടക്കുള്ളിലെ
അവളുടെ മിഴിയില്‍ പിടക്കുന്ന
അനുരാഗം ദര്‍ശിക്കാന്‍.
വൃശ്ചികമാസത്തിലെ
തണുപ്പുള്ള കാറ്റില്‍ അവളുടെ
മുടിയിഴകള്‍ പാറിപ്പറക്കുന്നത്
കാണുമ്പോള്‍
എന്‍റെ മനസ്സില്‍ ഉണ്ടാകുന്ന
  അലയടികള്‍
മാറുന്നതിനു മുന്‍പെ
അവള്‍ എന്റെ മിഴിയിണയില്‍നിന്നും
അകന്നു പോയിരുന്നു
നാളേക്കുള്ള  ഓര്‍മ്മകള്‍ സമ്മാനിച്ച്.
ഞാനിന്നും കാത്തിരിക്കുന്നു എന്‍റെ
പ്രണയം അവളെ അറിയിക്കുന്ന ആ ദിനത്തിനായി .....

2012, ജൂൺ 29, വെള്ളിയാഴ്‌ച

പ്രണയം മാത്രമല്ല ജീവിതം


സ്ത്രീയുടെ ജീവിതത്തില്‍ എന്താണ് പ്രധാനം? അസൂയപ്പെടുത്തുന്ന പ്രണയമോ? ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളോ? ഉത്തരം ആശ്ചര്യപ്പെടുത്തുന്നതാണ്...


ഔദ്യോഗിക ജീവിതം, പ്രണയം. ജീവിതത്തില്‍ ഇത് രണ്ടും ഒന്നിനൊന്ന് പ്രധാനം. ആണിനായാലും പെണ്ണിനായാലും. എന്നാല്‍ ഇതില്‍ രണ്ടിലും കൂടുതല്‍ പ്രധാനപ്പെട്ടതേത്? ആണിനെയും പെണ്ണിനെയും കുഴക്കുന്ന ചോദ്യം. നിലവിലെ ധാരണകളെ അട്ടിമറിക്കുന്നു ഇതിന്റെ ഉത്തരം.

നമ്മുടെ സ്ത്രീകള്‍ വ്യക്തിബന്ധങ്ങളെ എന്തിലും ഉപരിയായി കണക്കിലെടുക്കുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. പുരുഷന്മാര്‍ക്ക് ജോലി കഴിഞ്ഞേയുള്ളൂ മറ്റെന്തും എന്നും. ഈ വിശ്വാസങ്ങളെ മാറ്റിമറിച്ചത് ഒരു അന്താരാഷ്ട്ര പഠനമാണ്.

സ്ത്രീകള്‍ ജോലിയെ അവരുടെ പ്രണയത്തേക്കാള്‍ പ്രാധാന്യമുള്ളതായി കാണുന്നുവെന്നും പുരുഷന് പ്രണയം കഴിഞ്ഞേ ജോലിയും ഔദ്യോഗിക ജീവിതവുമുള്ളൂ എന്നുമാണ് കണ്ടെത്തല്‍. അമേരിക്കയിലെ രണ്ടു ഗവേഷകരാണ് 'വിപ്ലവകരമായ' കണ്ടുപിടിത്തം നടത്തിയത്. ഡ്യൂക് മെഡിക്കല്‍ സെന്‍ററിലെ കാതറിന്‍ മോഷറും ആല്‍ബനി സര്‍വകലാശാലയിലെ ഷാരോണ്‍ ഡാനോഫ്ബര്‍ഗുമാണ് ഗവേഷകര്‍. നിര്‍ണായക കണ്ടുപിടിത്തത്തിന് ഇവര്‍ തിരഞ്ഞെടുത്തത് 16 നും 25 നും ഇടയില്‍ പ്രായമുള്ള 237 യുവതീയുവാക്കളെ.

ജോലിസമയത്ത് കാമുകിക്കൊപ്പം സിനിമയ്ക്ക് പോകുക, കോളേജില്‍ ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരിക്കൊപ്പം കറങ്ങാന്‍ മുങ്ങുക, കാമുകിക്കുവേണ്ടി ഓഫീസില്‍ കള്ളം പറഞ്ഞ് അവധിയെടുക്കുക, ജോലിസമയത്ത് ഫോണില്‍ കാമുകിയോട് സൊള്ളുക..... ഇവിടെയെല്ലാം പ്രതിപുരുഷന്‍ തന്നെ. ജോലി സമയത്ത് കാമുകന്റെ ഫോണ്‍ വന്നാല്‍ ''ഞാന്‍ തിരക്കിലാണ്. പിന്നീട് സംസാരിക്കാം'' എന്ന് പറയുന്നവരാണത്രേ ഭൂരിഭാഗം സ്ത്രീകളും. മാനസികാവസ്ഥയിലെ വ്യത്യാസം തന്നെയാണ് ഈ സ്വഭാവവ്യത്യാസത്തിന് കാരണം. പുറമേ പുരുഷന്‍ പരുക്കനും സ്ത്രീകള്‍ മൃദുലകളുമാണെങ്കില്‍ കാര്യത്തോടടുക്കുമ്പോള്‍ സംഗതി നേരെ തിരിച്ചാണ്. പുരുഷന്‍ വേഗത്തില്‍ വികാരങ്ങള്‍ക്കടിപ്പെടുന്നു. സ്ത്രീകളുടെ മനസ്സ് മുഖ്യപ്രശ്‌നങ്ങളില്‍ പാറപാവലിയുടെ കാതല്‍.

സ്വയം തീരുമാനങ്ങളെടുക്കുക, സ്വയം സംരക്ഷണം, സ്വയം ലക്ഷ്യത്തിലേക്കെത്തല്‍, പൊതുസദസ്സിലെ സംവാദങ്ങള്‍ എന്നിവയില്‍ ലിംഗഭേദം മൂലമുണ്ടാകുന്ന മാറ്റം വളരെ വലുതാാരിക സുരക്ഷിതത്വം സ്ത്രീകളേക്കാള്‍ കൂടുതല്‍ ആവശ്യപ്പെടുന്നതും പുരുഷന്‍ തന്നെ. കണ്ടെത്തലുകളില്‍ എത്തിച്ചേരുന്നതിനായി തിരഞ്ഞെടുത്ത യുവതീയുവാക്കള്‍ക്ക് വ്യക്തി ജീവിതത്തേയും ഔദ്യോഗിക ജീവിതത്തേയും സംബന്ധിച്ച് വിശദമായ ചോദ്യാവലി നല്‍കി. ഔദ്യോഗിക നേട്ടങ്ങള്‍ എത്തിപ്പിടിക്കുന്നതിന് വ്യക്തിബന്ധക്കുരുക്കുകള്‍ തടസ്സമാകുന്നുവോ എന്നായിരുന്നു ചോദ്യാവലിയുടെ കാതല്‍.

സ്വയം തീരുമാനങ്ങളെടുക്കുക, സ്വയം സംരക്ഷണം, സ്വയം ലക്ഷ്യത്തിലേക്കെത്തല്‍, പൊതുസദസ്സിലെ സംവാദങ്ങള്‍ എന്നിവയില്‍ ലിംഗഭേദം മൂലമുണ്ടാകുന്ന മാറ്റം വളരെ വലുതാണെന്ന് ഗവേഷകര്‍ മനസ്സിലാക്കി.

ഒരു സംവാദസദസ്സില്‍ പൊതുവെ മുന്നേറുന്നത് സ്ത്രീകളും ആത്മപരിശോധനയില്‍ മുന്നില്‍ നില്‍ക്കുന്നത് പുരുഷനാണെന്നുമാണ് ഒരു ഘട്ടത്തില്‍ തെളിഞ്ഞത്.

ആരോഗ്യം, യാത്ര, സാമ്പത്തിക വിജയം, വീടിന്റെ ഉടമസ്ഥാവകാശം, സമൂഹത്തിനു നല്‍കുന്ന സംഭാവനകള്‍, ജോലി, വിദ്യാഭ്യാസം എന്നീ ഏഴ് ലക്ഷ്യങ്ങളും പ്രണയം, വിവാഹം, കുട്ടികള്‍, സുഹൃത്തുക്കള്‍, കുടുംബം എന്നീ അഞ്ച് ബന്ധങ്ങള്‍ക്കും യുവതീയുവാക്കള്‍ കാണുന്ന പ്രാധാന്യവും കണക്കിലെടുത്തു.

വ്യക്തിപരമായ നേട്ടങ്ങളും ബന്ധങ്ങളുടെ ഊഷ്മളതയും ഇരുകൂട്ടര്‍ക്കും പ്രധാനം തന്നെ. മികച്ച ജോലിയും നേട്ടങ്ങളും കൈവരിക്കാനാഗ്രഹിക്കുന്നവരെ ആത്മലക്ഷ്യമുള്ളവര്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്തി. അര്‍ഥവത്തായ ബന്ധങ്ങള്‍ പുലര്‍ത്തുകയും സമൂഹത്തിന് സംഭാവനകള്‍ നല്‍കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ മറ്റൊരു ഗണത്തിലായി. ഇത് രണ്ടും കൂടി പരിശോധിച്ചപ്പോഴാണ് സ്ത്രീകള്‍ അവരുടെ ഔദ്യോഗിക ജീവിതത്തിന് എന്തുമാത്രം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് മനസ്സിലായത്.

പുതിയ കാലത്തെ സ്ത്രീകള്‍ ഭാവിയെപ്പറ്റി ഏറെ ചിന്തിക്കുന്നു. ഭാവിയെന്നാല്‍ അവര്‍ക്ക് വിവാഹ കുടുംബ ജീവിതം മാത്രമല്ല. തന്റെ ജീവിതത്തിന് അടിസ്ഥാനം ലഭിക്കുന്നത് മെച്ചപ്പെട്ട വ്യക്തിത്വത്തിലൂടെയും നല്ല ജോലിയിലൂടെയുമാണെന്ന് അവര്‍ കരുതുന്നു.
കടപ്പാട്....Mathrubhumi 

2012, ജൂൺ 23, ശനിയാഴ്‌ച

പൈതല്‍

മണിപൈതലേ 
തവ മാധവം ഞാനിതാ -
പോങ്ങിപ്പറന്നു നിന്‍ ചാരത്തണഞ്ഞു  
ഇരു കൈകള്‍ കൊണ്ടെന്‍ വാരി -
പ്പുണരാനും അമ്മിഞ്ഞപ്പാല്‍ മണം-
ചിന്തുന്നനിന്നിളമാം ചുണ്ടിനാല്‍ പുള-
കിതയാകാനും മമ മാനസം മിടിച്ചിടുന്നു.

    ***********************
NB:
(എന്റെ ഒരു കൂട്ടുകാരി  മെയില്‍ ചെയ്താണ് ഇത് അവള്‍ക്കായി ഞാനിവടെ എഴുതുന്നു. ) 

2012, ജൂൺ 17, ഞായറാഴ്‌ച

കാലൊച്ച !









ഏകനായി ആല്‍മരച്ചുവട്ടിലിരിക്കവേ -
നിര്‍മിഴികളിലൂടെ അരിച്ചിറങ്ങുന്ന-
കണ്ണുനീര്‍ ആരും കാണാതെ തുടച്ചകറ്റി .
കൊഴിഞ്ഞുപോയ കാലങ്ങള്‍ മനസ്സിന്‍ 
കിളിവാതിലൂടെ ചികഞ്ഞെടുത്ത് 
സത്യമാം ത്രാസിലൂടെ അളെന്നെടുത്തു .
നീലത്താമാരകള്‍ ഇതള്‍ വിടര്‍ത്തുന്ന -
രാവിന്‍ യാമത്തില്‍ എനിക്കുമാത്രം -
 മാറില്‍ചാരാന്‍ ഇടംതന്ന -
പ്രിയതമ ഇന്നില്ലന്നു ഞാനറിഞ്ഞു .
ആരെയും മോഹിപ്പിക്കുമാം വിടന്ന -
വര്‍ണശോഭയാം പുഷ്പത്തിന്‍ തേന്‍ നുകരും 
കാര്‍വണ്ടുകള്‍ പിന്നെയവയെ മറന്നപോലെ -
എന്‍കൂട്ടുകാര്‍ എന്നെ മറന്നതും ഞാനറിഞ്ഞു .
പിന്നിട്ട വഴികളിലൂടെ ഏകനായി മൌനമായി -
ദുഷ്കരമാം യാത്രതുടരാന്‍ ഞാനാശിച്ചു 
തൊടുത്ത അമ്പുപോലെയാണ് ആ തിരിച്ചുപോക്ക്‌ -
എന്നറിഞ്ഞ ഞാന്‍   ദിശയില്ലാത്ത -
വഴികളിലൂടെ നടന്നകന്നു ....










*****************************